Friday 25 December 2015

സാഹോദര്യം

1400 വർഷങ്ങൾക്കു മുന്പ് നിരക്ഷരനായ ഒരു പ്രവാചകൻ പഠിപ്പിച്ച അദ്ധ്യാപനങ്ങളിൽ ഒന്ന്...!
ഇന്നലെ എന്റെ വണ്ടി വിജനമായ ഒരു സ്ഥലത്ത് വെച്ച് പഞ്ചറായി........
മലമ്പാത ആയതിനാൽ റോഡിൽ തിരക്ക് കുറവാണ്..... പക്ഷേ പോകുന്ന വണ്ടികൾ എല്ലാം 160 ലും 180 ലും ആണ് പോകുന്നത്.........
ഞാൻ പതുക്കെ ഷർട്ട് അഴിച്ച് ഹാങ്കറിൽ തൂക്കിയിട്ട് ജാക്കിയും സാധന സാമഗ്രികളുമായി പുറത്തേക്കിറങ്ങി.......
മാഷാ അല്ലാഹ്.....! അതാ എന്റെ മുന്നിൽ ഒരു കാർ വന്ന് നിർത്തി കഴിഞ്ഞു..... അതിൽ നിന്നും ഒരു സൗദി ചെറുപ്പക്കാരൻ ഇറങ്ങി വന്ന് സലാം ചൊല്ലി... എന്താണ് പ്രോബ്ലം എന്ന് തിരക്കി..... പഞ്ചറായത് കാട്ടി കൊടുക്കേണ്ട താമസം..... അവൻ എന്റെ വണ്ടിയുടെ ടയർ മാറ്റാൻ തുടങ്ങി.......!
സൗദിയിൽ എനിക്കിതൊരു പുതിയ അനുഭവം അല്ല.......!
എന്നാലും നല്ല സൂപ്പർ വെള്ള ഡ്രസും ഇട്ട് വന്ന ആ ചെറുപ്പക്കാരൻ ഡ്രസ് അഴുക്കാകുന്നതൊന്നും ശ്രദ്ധിക്കാതെ വണ്ടിയുടെ അടിയിൽ കേറുന്നു ജാക്കി വെക്കുന്നു.... അങ്ങനെ എല്ലാം അവൻ തന്നെ ചെയ്യുന്നു.........
എനിക്ക് വല്ലാത്ത ബഹുമാനം തോന്നി അവനോട്....... അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവന്റെ വണ്ടിയിൽ പ്രായം ചെന്ന ഒരു ഉപ്പാപ്പ ഇരിക്കുന്നത്......! ഞങ്ങൾ ചെയ്യുന്നത് വളരെ ക്ഷമയോടെ നോക്കി കാണുകയാണ് ആ വന്ദ്യവയോധികൻ.............
പിന്നെ ആ വഴി വരുന്ന മിക്ക വണ്ടിക്കാരും വാഹനം സ്ളോ ആക്കി എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചിട്ടാണ് പോകുന്നത്..........
എന്തൊരു മാന്യമായ സംസ്കാരം.......!!
ഞാനൊരു അന്യ നാട്ടുകാരനായിട്ടും
എത്ര സ്നേഹ സഹകരണമാണ് അവർ കാട്ടുന്നത്.......!!
ടയറെല്ലാം മാറി കൈ കഴുകിക്കൊണ്ടിരിക്കുമ്പോൾ കുറച്ച് സൗദി ചെറുപ്പക്കാൻ വന്ന് വണ്ടി നിർത്തി ചാടി ഇറങ്ങി കഴിഞ്ഞു...... ടയർ മാറ്റി എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും കുടിക്കാൻ നല്ല തണുത്ത വെള്ളവും നൽകി സലാം പറഞ്ഞ് അവർ യാത്രയായി.......
"അൽ ഹംദു ലില്ലാഹ്".. ഞാൻ ഒരായിരം തവണ പടച്ചവനെ സ്തുതിച്ചു.......
കാരണം, അവരെ ആരെയും എനിക്ക് ഒരു പരിചയവും ഇല്ല.....! എന്നെ അവർക്കും അറിയില്ല.......!! എന്നിട്ടും....???!
പക്ഷേ ഒരാൾക്ക് ഒരു വിഷമം എത്തിയപ്പോൾ അത് പരിഹരിച്ച് കൊടുക്കാനുള്ള വിശാല മനസാണ് ഞാൻ അവരിൽ കണ്ടത്.....!!!
എല്ലാം ശരിയായി യാത്ര പറഞ്ഞ് പോകാൻ നേരം ആ ചെറുപ്പക്കാരൻ എന്നോട് വീണ്ടും ചോദിക്കുവാ.....
" അയ്യ ഖിദ്മ യാ ഹബീബ്. " ഇനി എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സ്നേഹിതാ എന്ന്.. "
ഞാൻ സ്നേഹത്തോടെ നന്ദി പറഞ്ഞിട്ട്
എന്നിൽ നിന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ആ സൗദി യുവാവിനോട് തിരിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞ ഒരു വാചകമാണ് ഞാനിതിവിടെ കുറിക്കാൻ കാരണമായത്........
"ഒരാളുടെ സങ്കടം നാം പരിഹരിച്ച് കൊടുത്താൽ നമ്മുടെ സങ്കടം അല്ലാഹു പരിഹരിച്ച് തരും" എന്നല്ലേ പ്രവാചകൻ മുഹമ്മദ് നബി (സ) നമ്മെ പഠിപ്പിച്ചത് സ്നേഹിതാ എന്നായിരുന്നു...!!!
ഇത്രയും പറഞ്ഞ്
അവൻ സലാം പറഞ്ഞ് വണ്ടി ഓടിച്ച്പോയി.......!
ശരിയാണ് അവൻ പറഞ്ഞത്...
"ഒരാളുടെ വിഷമം നാം പരിഹരിച്ച് കൊടുത്താൽ നമ്മുടെ വിഷമം അല്ലാഹു പരിഹരിച്ച് തരും....... ഒരാളുടെ ന്യൂനത നാം മറച്ച് വെച്ചാൽ നമ്മുടെ ന്യൂനത അല്ലാഹു സൃഷ്ടികളിൽ നിന്ന് മറച്ച് വെക്കും"....... എന്ന തിരുനബിയുടെ വിശുദ്ധ അദ്ധ്യാപനം എനിക്കും ഓർമ്മ വന്നു........
ഇൻഷാ അല്ലാഹ് ഇനി എന്നെ കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ചെയ്ത് കൊടുക്കാൻ പറ്റിയാൽ ഞാൻ തീർച്ചയായും ചെയ്ത് കൊടുത്തിരിക്കും...... അത് ദുർബലർ ആണെങ്കിൽ പ്രത്യേകിച്ചും....... റബ്ബ് തൗഫീഖ് തരട്ടെ......!!!
ഈ പ്രവാചക അദ്ധ്യാപനം നമുക്ക് ഓരോരുത്തർക്കും പാഠമാണ്.......
'ജനോപകാരം ഞങ്ങൾക്ക് ദൈവാരാധന'....
സഹജീവി സഹകരണം ഉള്ള ഒരു നല്ല നാളയെ സ്വപ്നം കണ്ടു കൊണ്ട്......
സ്വന്തം സ്നേഹിതൻ...
(കടപ്പാട്) Ansari kc

No comments:

Post a Comment