ഇനിമുതല്‍ പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണം.
———————————————
നിയമം ഉണ്ടാക്കുകയും, അത്
നടപ്പിലാക്കാന്‍ കല്‍പ്പിക്കുകയും
ചെയ്യുന്ന "കോടതി'യോടും
"ഗവണ്‍മെന്റിനോടും'
സാധാരണ പൊതുജനത്തിന് ചോദി
ക്കാഌള്ളത്!
ഇതിന് ഉത്തരം നല്‍കാന്‍ കോടതി
യോ, ഗവണ്‍മെന്റോ ബാദ്ധ്യസ്ഥരാണ്.
——————————————
ബൈക്കില്‍ ഇരിക്കുന്നവരുടെ
സുരക്ഷിതത്വം ആണ് പ്രധാനമെങ്കില്‍
ആദ്യം, പൊട്ടിപ്പൊളിഞ്ഞ് കുണ്ടും, കുഴിയും, തോടുമായിക്കിടക്കുന്ന
റോഡുകള്‍ യഥാസമയം നന്നാക്കി
ഗതാഗതയോഗ്യമാക്കാന്‍ ഉത്തരവിടണം!
മുഴുവന്‍ റീടാർ ചെയ്‌തില്ലെങ്കിലും
മഴക്കെടുതികള്‍ മൂലം തോടായിക്കി
ടക്കുന്ന ഭാഗങ്ങളെങ്കിലും, അറ്റകുറ്റപ്പണികള്‍ ചെയ്‌ത് ജനങ്ങളുടെ
സഞ്ചാരസ്വാതന്ത്യ്രം ഉറപ്പ് വരുത്തണം!
ഒരു പുതിയ വാഹനം വാങ്ങിക്കു
മ്പാള്‍, 15 വർഷത്തെ റോഡ് ടാക്‌സ് മുന്‍കൂർ വങ്ങിക്കുന്ന സർക്കാർ,
മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളും
ജനത്തിന് വേണ്ടിയും അതിലുപരി നാടിന് വേണ്ടിയും നിറവേറ്റാന്‍
ബദ്ധ്യസ്ഥരാണോ—അല്ലേ?
ഒരു പുതിയ റോഡ് നിർമ്മിക്കുമ്പാള്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേതുപാലെ കുറഞ്ഞത് 5 വർഷമെങ്കിലും അത്
പൊളിയാതെ നിലനില്‍ക്കാഌള്ള
"കരാറില്‍' നിർമ്മിക്കാഌള്ള
വ്യവസ്ഥയുണ്ടാക്കുന്നില്ല?
അല്ലാത്തപക്ഷം പിഴ ഈടാക്കാഌള്ള
നിയമനിർമ്മാണം കൊണ്ടുവരുന്നില്ല?
റോഡിലെ കുഴികളില്‍ വീണ് തല പൊളിഞ്ഞ് അകാലചരമമടയാതിരി
ക്കാനാണോ, പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണം
എന്ന നിയമം കൊണ്ടുദ്ദേശിക്കുന്നത്?
അതോ,പോലീസുകാർ വഴിയില്‍
തടഞ്ഞുനിർത്തി യാത്രക്കാരെ
പിഴിഞ്ഞ് ഖജനാവ് നിറക്കലാണോ ഈ നിയമം അടിച്ചേല്‍പ്പിക്കുന്നത്
കൊണ്ടുദ്ദേശിക്കുന്നത്?
ഇത് രണ്ടുമല്ലെങ്കില്‍—ഹെല്‍മറ്റ്
കമ്പനിക്കാരുമായുള്ള ഒത്തുകളിയേ?
ISI മുദ്രയുള്ള ഹെല്‍മറ്റ് വേണമെന്ന്
നിയമത്തില്‍ പരാമർശിക്കുമ്പോള്‍
ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നർത്തി
ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് കമ്പനി
കള്‍ എന്തുകൊണ്ട് അടച്ചു പൂട്ടിക്കുന്നില്ല?
മുകളില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങള്‍
ക്കും ജനങ്ങളോട് വിശദീകരണം
നല്‍കാന്‍ സർക്കാർ തയ്യാറാവേണ്ട
താണ്. ഒരു നിയമം പൊതുജനത്തി
ന്റെ "തലയില്‍' അടിച്ചേല്‍പ്പിക്കുമ്പോള്‍—അത് ഒരു
അലങ്കാരമായിരിക്കണം.
മറിച്ച്—അലങ്കോലമാവരുത്!
———————————————
സമൂഹ നന്‍മക്ക് വേണ്ടി പോസ്‌റ്റ്
ചെയ്യുന്നത്. പരമാവധി എല്ലാവർക്കും
ഷെയർ ചെയ്യുക.
———————————————
No comments:
Post a Comment