Wednesday, 2 December 2015

അമ്മ

നേരം വെളുക്കും മുൻബ്  അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവനുണ്ട്‌ വീട്ടിൽ.....

വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ തികയാതെ വരുമ്പോൾ എനിക്കിത്‌ ഇഷ്ടമല്ലെന്നോതി വീതിച്ച്‌ കൊടുക്കുന്ന ഒരു ജന്മമുണ്ട്‌ വീട്ടിൽ.......

പരിഭവങ്ങളില്ലാതെ.... പവിത്രമായൊരു പ്രണയം പറഞ്ഞുതന്ന ഒരു നനഞ്ഞ പൂവുണ്ട്‌ വീട്ടിൽ....

മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ....

മക്കളും... ഭർത്താവും...വീടും ഉറങ്ങിയതിന്‌ ശേഷം ഉറങ്ങി.... അലാറം അടിക്കും മുന്നേ ഉണരുന്നൊരു ശരീരമുണ്ട്‌ വീട്ടിൽ......

അടുക്കളയിലെ ചൂടും.. ചൂരും നുകർന്ന് സ്വയം ശുദ്ധ വായു ശ്വസിക്കാൻ മറന്ന ഒരു മറവിക്കാരിയുണ്ട്‌ വീട്ടിൽ....

പുറത്ത്‌ പോയവർ വീടണയുംവരെ ഉള്ളിൽ തീ നിറച്ച്‌ തേങ്ങലോടെ കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട്  വീട്ടിൽ....

ദൈവത്തോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ....

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട്  വീട്ടിൽ.....

പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ....

സ്വയം ശ്രദ്ധിക്കാൻ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ....

ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കർഡ്‌ ഒപ്പുവെക്കാൻ അച്ചൻ വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ......

മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ......

ഒടുവിലാ സാഗരം കളമൊഴിയുമ്പോൾ....

കരയുന്നൊരു വീടും.... വാടിത്തളർന്ന പൂവുകളും പറയും...അമ്മ ഇല്ലാത്ത
വീട്‌.... വീടേ അല്ലെന്ന്......

സ്നേഹിക്കൂ അമ്മമാരെ മതിവരുവോളം
അമ്മക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊന്നുമില്ല

Tuesday, 1 December 2015

Top Replies .Anoop menon's Facebook post

[ Anshaj Thenali ]
1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.
6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
7. അവനിവനെന്നറിയുന്നതൊക്കെയോര്ത്താക-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഈ ഏഴു മഹത് വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി.....
കേരളത്തിന്‍റെ നന്മയായ ശ്രീനാരായണഗുരുവിന്റെ ഈ ഏഴുവചനങ്ങളും തെറ്റിച്ച് മുന്നേറുന്ന, ഇട്ടുമൂടാനുള്ള സമ്പത്തിനപ്പുറം അധികാരക്കൊതിമൂത്ത് കേരളമുഖ്യമന്ത്രിയാവാനുള്ള യാത്രയില്‍, കുടുംബവാഴ്ച മുന്നില്‍കണ്ട് വെള്ളാപ്പള്ളി നടേശന്‍ എന്ന ഒരു വര്‍ഗ്ഗീയവാദി കേരളത്തില്‍ ജന്മംകൊണ്ടിരിക്കുന്നു... ശ്രീനാരായണീയര്‍ സ്വയം വിലയിരുത്തട്ടെ ഇതിലെ തെറ്റും ശരിയും....
എങ്കിലും നടേശഗുരുവേ, സ്വന്തം ജീവന്‍ അപകടത്തില്‍പ്പെട്ടെക്കാം എന്നറിഞ്ഞിട്ടും, തന്‍റെ ജീവിതവൃത്തിയുടെ ഭാഗമായ ഓട്ടോറിക്ഷയുമോടിച്ചു സ്ഥലംവിട്ടുപോവാതെ രണ്ട് മനുഷ്യജീവിതങ്ങളെ രക്ഷിക്കാനുറച്ചു സ്വന്തം ജീവന്‍ ബലിനല്‍കിയ സാധാരണക്കാരനായ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ, പൊതുജനമദ്ധ്യത്തില്‍ അവഹേളിച്ച നിങ്ങള്‍ക്ക് സാംസ്ക്കാരിക കേരളം മാപ്പ്‌ തരില്ല....

____________________/\__________________

കാവി ട്രൗസറും തുന്നി കള്ളു വണ്ടി യാത്ര നടത്തുന്നതിനിടെ താങ്കള്‍ മനുഷ്യത്വം മറന്നുപോയതിന് ആ പാവം മനുഷ്യ സ്നേഹി നൗഷാദ് എന്ത് പിഴച്ചു നടേശാ...? കോഴിക്കോട് മിഠായിതെരുവിലെ അഴുക്കു ചാലില്‍ കുടുങ്ങിയ ആന്ധ്രക്കാരായ രണ്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് മുസ്ലിമായത് കൊണ്ടാണ് പോലും കേരള സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായിക്കാന്‍ തയ്യാറായത്. മരിക്കുകയാണെങ്കില്‍ മുസ്ലിമായി മരിക്കണമത്രേ. ജാതിയും മതവും ഊരും പേരും അറിയാത്ത രണ്ട് അന്യ ദേശക്കാരുടെ നിലവിളി കേട്ട് ഓടയിലേക്ക് ഇറങ്ങുമ്പോള്‍ നൗഷാദ് ചിന്തിച്ചിരിക്കുക അവരുടെ ലിംഗാഗ്രം മുറിച്ചിട്ടുണ്ടോ എന്നായിരിക്കില്ല നടേശാ. നൗഷാദ് കേട്ടത് മുസല്‍മാന്‍റെ കരച്ചലായിരിക്കില്ല രണ്ട് മനുഷ്യന്‍റ കരച്ചിലാവും എന്ന് എന്ത് കൊണ്ടാണ് താങ്കള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തത്...? അത്രമാത്രം കാവിയുടെ സ്വാധീനം താങ്കളുടെ ഹൃദയത്തില്‍ വര്‍ധിച്ചുവോ..? നടേശന്‍ മുതലാളീ താങ്കള്‍ ഒരു ദിവസം കോഴിക്കോട് അങ്ങാടിയിലേക്ക് വരണം മെഡിക്കല്‍ കോളേജില്‍ മിഠായി തെരുവില്‍ മാനാഞ്ചിറയില്‍ പാളയം മാര്‍ക്കറ്റില്‍....... ഒന്ന് കണ്ണോടിച്ചാല്‍ താങ്കള്‍ക്ക് കാണാം ഒന്നല്ല ഒരായിരം നൗഷാദ്മാരെ. ജാതിയും മതവും ദേശവും നോക്കാതെ അന്ന്യന്‍റെ കാര്യത്തിന് ഓടി നടക്കുന്നവരെ. അത് മലബാറിന്‍റെ നന്‍മയാണ് നടേശാ. താങ്കള്‍ ധരിച്ച കാവി കണ്ണടയിലൂടെ കടന്നു വരുന്ന കാഴ്ച്ചകള്‍ക്ക് ഒരു പക്ഷെ അത് തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല. താങ്കള്‍ക്ക് ഓര്‍മയുണ്ടോ എന്നറിയില്ല. കടലുണ്ടി തീവണ്ടി ദുരന്തം ഉണ്ടായ സമയത്ത് ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് നട്ടപ്പാതിരക്ക് കുത്തി ഒഴുകുന്ന കടലുണ്ടി പുഴയിലേക്ക് എടുത്തു ചാടി തീവണ്ടിയിലുള്ളവരെ വലിച്ച് കരക്ക് കയറ്റുമ്പോള്‍ കോഴിക്കോടുകാര്‍ അന്വേഷിച്ചത് അവരുടെ ജാതിയും മതവും അല്ലായിരുന്നു നടേശാ.. കാടും നാടും നഗരവും വിദ്യാഭ്യാസവുമെല്ലാം ജാതിയും മതവും പറഞ്ഞ് നിങ്ങള്‍ പങ്കിട്ടെടുക്കുക്കുമ്പോഴും അതിലൊന്നും പങ്കുചേരാത്ത കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. അവരുടെ മനസ്സിലും കൂടി ജാതിയും മതവും തൂറി വെച്ച് നാറ്റിക്കരുത് എന്ന അപേക്ഷയേ താങ്കളോടുള്ളൂ നടേശന്‍ മൊതലാളീ...! _
[ Jithin Sreenivas ]

_______________________________________
കഠിന ഹിന്ദുത്വവാദിയായ വെള്ളാപ്പള്ളി തന്റെ പേരിലെ "പള്ളി" മാറ്റി " അമ്പലം " എന്നാക്കണം എന്നാണ് എന്റെ ഒരു ഇത്.

"വെള്ളാമ്പലം നടേശൻ" 😂

Viral post by Anoop menon

നൗഷാദ്... മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു... ഇന്ന് നിനക്കൊരു ജാതിയുണ്ട്.. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നു... രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു.... ഞാനുള്‍പ്പെടുന്ന ഭൂരിപക്ഷം ആളുകളും ചെയ്തു പോരാറുള്ളത് അത് തന്നെയാണല്ലോ... നിനക്കുമൊരു കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു... ആ മാന്‍ഹോളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഒരു സെല്‍ഫി എടുത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് പ്രസിദ്ധപ്പെടുത്താമായിരുന്നു... ഇന്ന് നിന്റെ ഓട്ടോയില്‍ സവാരി പോവുന്ന യാത്രക്കാരനോട് 'രണ്ട് വരുത്തന്മാര്‍ മയ്യത്തായതിന്റെ ഒരു ദൃക്‌സാക്ഷി വിവരണം നടത്താമായിരുന്നു... നിനക്ക് ഈ വൈകുന്നേരവും നിന്റെ പ്രിയപ്പെട്ട മിഠായി തെരുവിലൂടെ ഭാര്യയുടെ കൈയ്യും പിടിച്ച് ചുറ്റാമായിരുന്നു... നീ അതു ചെയ്തില്ല... പകരം മറ്റ് രണ്ട് ജീവനും വേണ്ടി നി മരിച്ചു... കാണാമറയത്തിരുന്ന് ഇവിടെ നടക്കുന്ന കോമഡികള്‍ നി കാണുന്നുവെങ്കില്‍... ചിരിക്കുക... കാരണം, ആ മാന്‍ഹോളില്‍ അവസാനം ഉണ്ടായിരുന്നത് ഒരു മുസല്‍മാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നിനക്ക് മാത്രമല്ലേ അറിയൂ.. കൂട്ടുകാരാ, നീ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഈ ലോകത്തിനെ സര്‍വ്വനാശത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മരുന്നാണ്... അതിന് ഒരു നാമമില്ല, ജാതിയും...

Monday, 21 September 2015

Sarkarinod

ഇനിമുതല്‍ പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ്‌ ധരിക്കണം.
———————————————
നിയമം ഉണ്ടാക്കുകയും, അത്‌
നടപ്പിലാക്കാന്‍ കല്‍പ്പിക്കുകയും
ചെയ്യുന്ന "കോടതി'യോടും
"ഗവണ്‍മെന്റിനോടും'
സാധാരണ പൊതുജനത്തിന്‌ ചോദി
ക്കാഌള്ളത്‌!
ഇതിന്‌ ഉത്തരം നല്‍കാന്‍ കോടതി
യോ, ഗവണ്‍മെന്റോ ബാദ്ധ്യസ്ഥരാണ്‌.
——————————————
ബൈക്കില്‍ ഇരിക്കുന്നവരുടെ
സുരക്ഷിതത്വം ആണ്‌ പ്രധാനമെങ്കില്‍
ആദ്യം, പൊട്ടിപ്പൊളിഞ്ഞ്‌ കുണ്ടും, കുഴിയും, തോടുമായിക്കിടക്കുന്ന
റോഡുകള്‍ യഥാസമയം നന്നാക്കി
ഗതാഗതയോഗ്യമാക്കാന്‍ ഉത്തരവിടണം!

മുഴുവന്‍ റീടാർ ചെയ്‌തില്ലെങ്കിലും
മഴക്കെടുതികള്‍ മൂലം തോടായിക്കി
ടക്കുന്ന ഭാഗങ്ങളെങ്കിലും, അറ്റകുറ്റപ്പണികള്‍ ചെയ്‌ത്‌ ജനങ്ങളുടെ
സഞ്ചാരസ്വാതന്ത്യ്രം ഉറപ്പ്‌ വരുത്തണം!

ഒരു പുതിയ വാഹനം വാങ്ങിക്കു
മ്പാള്‍, 15 വർഷത്തെ റോഡ്‌ ടാക്‌സ്‌ മുന്‍കൂർ വങ്ങിക്കുന്ന സർക്കാർ,
മുകളില്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളും
ജനത്തിന്‌ വേണ്ടിയും അതിലുപരി നാടിന്‌ വേണ്ടിയും നിറവേറ്റാന്‍
ബദ്ധ്യസ്ഥരാണോ—അല്ലേ?

ഒരു പുതിയ റോഡ്‌ നിർമ്മിക്കുമ്പാള്‍ എന്തുകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിലേതുപാലെ കുറഞ്ഞത്‌ 5 വർഷമെങ്കിലും അത്‌
പൊളിയാതെ നിലനില്‍ക്കാഌള്ള
"കരാറില്‍' നിർമ്മിക്കാഌള്ള
വ്യവസ്ഥയുണ്ടാക്കുന്നില്ല?
അല്ലാത്തപക്ഷം പിഴ ഈടാക്കാഌള്ള
നിയമനിർമ്മാണം കൊണ്ടുവരുന്നില്ല?

റോഡിലെ കുഴികളില്‍ വീണ്‌ തല പൊളിഞ്ഞ്‌ അകാലചരമമടയാതിരി
ക്കാനാണോ, പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ്‌ ധരിക്കണം
എന്ന നിയമം കൊണ്ടുദ്ദേശിക്കുന്നത്‌?

അതോ,പോലീസുകാർ വഴിയില്‍
തടഞ്ഞുനിർത്തി യാത്രക്കാരെ
പിഴിഞ്ഞ്‌ ഖജനാവ്‌ നിറക്കലാണോ ഈ നിയമം അടിച്ചേല്‍പ്പിക്കുന്നത്‌
കൊണ്ടുദ്ദേശിക്കുന്നത്‌?

ഇത്‌ രണ്ടുമല്ലെങ്കില്‍—ഹെല്‍മറ്റ്‌
കമ്പനിക്കാരുമായുള്ള ഒത്തുകളിയേ?

ISI മുദ്രയുള്ള ഹെല്‍മറ്റ്‌ വേണമെന്ന്‌
നിയമത്തില്‍ പരാമർശിക്കുമ്പോള്‍
ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നർത്തി
ISI   മുദ്രയില്ലാത്ത ഹെല്‍മറ്റ്‌ കമ്പനി
കള്‍ എന്തുകൊണ്ട്‌ അടച്ചു പൂട്ടിക്കുന്നില്ല?
മുകളില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങള്‍
ക്കും ജനങ്ങളോട്‌ വിശദീകരണം
നല്‍കാന്‍ സർക്കാർ തയ്യാറാവേണ്ട
താണ്‌. ഒരു നിയമം പൊതുജനത്തി
ന്റെ "തലയില്‍' അടിച്ചേല്‍പ്പിക്കുമ്പോള്‍—അത്‌ ഒരു
അലങ്കാരമായിരിക്കണം.
മറിച്ച്‌—അലങ്കോലമാവരുത്‌!
———————————————
സമൂഹ നന്‍മക്ക്‌ വേണ്ടി പോസ്‌റ്റ്‌
ചെയ്യുന്നത്‌. പരമാവധി എല്ലാവർക്കും
ഷെയർ ചെയ്യുക.
———————————————