Tuesday 1 December 2015

Top Replies .Anoop menon's Facebook post

[ Anshaj Thenali ]
1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.
6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
7. അവനിവനെന്നറിയുന്നതൊക്കെയോര്ത്താക-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഈ ഏഴു മഹത് വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി.....
കേരളത്തിന്‍റെ നന്മയായ ശ്രീനാരായണഗുരുവിന്റെ ഈ ഏഴുവചനങ്ങളും തെറ്റിച്ച് മുന്നേറുന്ന, ഇട്ടുമൂടാനുള്ള സമ്പത്തിനപ്പുറം അധികാരക്കൊതിമൂത്ത് കേരളമുഖ്യമന്ത്രിയാവാനുള്ള യാത്രയില്‍, കുടുംബവാഴ്ച മുന്നില്‍കണ്ട് വെള്ളാപ്പള്ളി നടേശന്‍ എന്ന ഒരു വര്‍ഗ്ഗീയവാദി കേരളത്തില്‍ ജന്മംകൊണ്ടിരിക്കുന്നു... ശ്രീനാരായണീയര്‍ സ്വയം വിലയിരുത്തട്ടെ ഇതിലെ തെറ്റും ശരിയും....
എങ്കിലും നടേശഗുരുവേ, സ്വന്തം ജീവന്‍ അപകടത്തില്‍പ്പെട്ടെക്കാം എന്നറിഞ്ഞിട്ടും, തന്‍റെ ജീവിതവൃത്തിയുടെ ഭാഗമായ ഓട്ടോറിക്ഷയുമോടിച്ചു സ്ഥലംവിട്ടുപോവാതെ രണ്ട് മനുഷ്യജീവിതങ്ങളെ രക്ഷിക്കാനുറച്ചു സ്വന്തം ജീവന്‍ ബലിനല്‍കിയ സാധാരണക്കാരനായ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ, പൊതുജനമദ്ധ്യത്തില്‍ അവഹേളിച്ച നിങ്ങള്‍ക്ക് സാംസ്ക്കാരിക കേരളം മാപ്പ്‌ തരില്ല....

____________________/\__________________

കാവി ട്രൗസറും തുന്നി കള്ളു വണ്ടി യാത്ര നടത്തുന്നതിനിടെ താങ്കള്‍ മനുഷ്യത്വം മറന്നുപോയതിന് ആ പാവം മനുഷ്യ സ്നേഹി നൗഷാദ് എന്ത് പിഴച്ചു നടേശാ...? കോഴിക്കോട് മിഠായിതെരുവിലെ അഴുക്കു ചാലില്‍ കുടുങ്ങിയ ആന്ധ്രക്കാരായ രണ്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് മുസ്ലിമായത് കൊണ്ടാണ് പോലും കേരള സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായിക്കാന്‍ തയ്യാറായത്. മരിക്കുകയാണെങ്കില്‍ മുസ്ലിമായി മരിക്കണമത്രേ. ജാതിയും മതവും ഊരും പേരും അറിയാത്ത രണ്ട് അന്യ ദേശക്കാരുടെ നിലവിളി കേട്ട് ഓടയിലേക്ക് ഇറങ്ങുമ്പോള്‍ നൗഷാദ് ചിന്തിച്ചിരിക്കുക അവരുടെ ലിംഗാഗ്രം മുറിച്ചിട്ടുണ്ടോ എന്നായിരിക്കില്ല നടേശാ. നൗഷാദ് കേട്ടത് മുസല്‍മാന്‍റെ കരച്ചലായിരിക്കില്ല രണ്ട് മനുഷ്യന്‍റ കരച്ചിലാവും എന്ന് എന്ത് കൊണ്ടാണ് താങ്കള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തത്...? അത്രമാത്രം കാവിയുടെ സ്വാധീനം താങ്കളുടെ ഹൃദയത്തില്‍ വര്‍ധിച്ചുവോ..? നടേശന്‍ മുതലാളീ താങ്കള്‍ ഒരു ദിവസം കോഴിക്കോട് അങ്ങാടിയിലേക്ക് വരണം മെഡിക്കല്‍ കോളേജില്‍ മിഠായി തെരുവില്‍ മാനാഞ്ചിറയില്‍ പാളയം മാര്‍ക്കറ്റില്‍....... ഒന്ന് കണ്ണോടിച്ചാല്‍ താങ്കള്‍ക്ക് കാണാം ഒന്നല്ല ഒരായിരം നൗഷാദ്മാരെ. ജാതിയും മതവും ദേശവും നോക്കാതെ അന്ന്യന്‍റെ കാര്യത്തിന് ഓടി നടക്കുന്നവരെ. അത് മലബാറിന്‍റെ നന്‍മയാണ് നടേശാ. താങ്കള്‍ ധരിച്ച കാവി കണ്ണടയിലൂടെ കടന്നു വരുന്ന കാഴ്ച്ചകള്‍ക്ക് ഒരു പക്ഷെ അത് തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല. താങ്കള്‍ക്ക് ഓര്‍മയുണ്ടോ എന്നറിയില്ല. കടലുണ്ടി തീവണ്ടി ദുരന്തം ഉണ്ടായ സമയത്ത് ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് നട്ടപ്പാതിരക്ക് കുത്തി ഒഴുകുന്ന കടലുണ്ടി പുഴയിലേക്ക് എടുത്തു ചാടി തീവണ്ടിയിലുള്ളവരെ വലിച്ച് കരക്ക് കയറ്റുമ്പോള്‍ കോഴിക്കോടുകാര്‍ അന്വേഷിച്ചത് അവരുടെ ജാതിയും മതവും അല്ലായിരുന്നു നടേശാ.. കാടും നാടും നഗരവും വിദ്യാഭ്യാസവുമെല്ലാം ജാതിയും മതവും പറഞ്ഞ് നിങ്ങള്‍ പങ്കിട്ടെടുക്കുക്കുമ്പോഴും അതിലൊന്നും പങ്കുചേരാത്ത കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. അവരുടെ മനസ്സിലും കൂടി ജാതിയും മതവും തൂറി വെച്ച് നാറ്റിക്കരുത് എന്ന അപേക്ഷയേ താങ്കളോടുള്ളൂ നടേശന്‍ മൊതലാളീ...! _
[ Jithin Sreenivas ]

_______________________________________
കഠിന ഹിന്ദുത്വവാദിയായ വെള്ളാപ്പള്ളി തന്റെ പേരിലെ "പള്ളി" മാറ്റി " അമ്പലം " എന്നാക്കണം എന്നാണ് എന്റെ ഒരു ഇത്.

"വെള്ളാമ്പലം നടേശൻ" 😂

No comments:

Post a Comment